![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/Capture-60.jpg?resize=560%2C291&ssl=1?v=1719155787)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുട്ടം : നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു കയറി അപകടം. ഇന്ന് രാവിലെ 6 ഓടെ മ്രാലയ്ക്ക് സമീപം വളവിലാണ് അപകടമുണ്ടായത്. മലപ്പുറത്ത് നിന്നും വാഗമണ്‍ സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു കയറുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പടെ ആറ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരിക്കുകളേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ് മൂന്നായി ഒടിയുകയും കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകരുകയും ചെയ്തു. വൈദ്യുതി തൂണ് ഒടിഞ്ഞതോടെ തൊടുപുഴ മേഖലയില്‍ രണ്ട് മണിക്കൂറോളം വൈദ്യുതി ബന്ധം തകരാറിലായി. കെഎസ്ഇബി ജീവനക്കാര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം വൈദ്യുതി തൂണ് മാറ്റി സ്ഥാപിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)