ChuttuvattomThodupuzha

ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ വീട്ടുമുറ്റ പുസ്തകചര്‍ച്ച സംഘടിപ്പിച്ചു

മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ 17-ാമത് വീട്ടുമുറ്റ പുസ്തകചര്‍ച്ച കുമാരമംഗലത്ത് അഡ്വ. നീറണാല്‍ ബാലകൃഷ്ണന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി ജോ: സെക്രട്ടറി ജോസ് തോമസ് അധ്യക്ഷത വഹിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം ആളുകള്‍ പങ്കെടുത്തു.
കെ.ആര്‍ മീരയുടെ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ ‘ എന്ന നോവല്‍ എം.എം ഷാഹുല്‍ഹമീദ് അവതരിപ്പിച്ചു. അനു കുമാര്‍ തൊടുപുഴയും എസ്.വൈശാഖനും കവിതകള്‍ അവതരിപ്പിച്ചു.
ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ.സി സുരേന്ദ്രന്‍, കലൂര്‍ക്കാട് ലൈബ്രറി സെക്രട്ടറിയും കെ.എസ്.ആര്‍.ടി.ഇ.എ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ജോസ് ജേക്കബ്,പി.കെ.ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!