ChuttuvattomThodupuzha

റോഡിലേക്ക് ചാഞ്ഞ് നിന്ന മരക്കൊമ്പ് തട്ടി ബസുകളുടെ ചില്ല് തകര്‍ന്നു

തൊമ്മന്‍കുത്ത് : തൊമ്മന്‍കുത്ത് പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ റോഡിലേയ്ക്ക് ചാഞ്ഞ് നിന്ന മാവിന്റ ശിഖരത്തില്‍ തട്ടി ബസുകളുടെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. വ്യാഴാഴ്ച ഉണ്ടായ കാറ്റിലാണ് മാവിന്റ ശിഖരം റോഡിലേയ്ക്ക് ചരിഞ്ഞ് തൂങ്ങിയത്. ഇന്ന് രാവിലെ ഇതു വഴി സര്‍വ്വീസ് നടത്തിയ മൂന്ന് സ്വകാര്യ ബസുകളുടെ മുന്‍ വശത്തെ ചില്ലില്‍ മാവിന്റ ശിഖരം തട്ടുകയായിരുന്നു. തൊട്ടടുത്തെത്തിയപ്പോഴാണ് മരക്കൊമ്പ് ഒടിഞ്ഞ് തൂങ്ങിയത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വാഹനം വെട്ടിച്ച് മാറ്റാനുമാകുമായിരുന്നില്ലെന്ന് ബസ് ഡ്രൈവര്‍മാര്‍ പറഞ്ഞു. ചില്ലുപൊട്ടിയെങ്കിലും ആര്‍ക്കും പരിക്കുകളില്ല. ഒരു ചില്ല് മാറ്റുന്നതിന് 27000 രൂപ ചിലവാകുമെന്ന് ബസുടമകള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!