ChuttuvattomThodupuzha

അപ്രോച്ച് റോഡ് തുറന്നു നല്‍കുന്നില്ല :ട്രാക്കിന്റെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചു

തൊടുപുഴ : മാരിയില്‍ കലുങ്ക് -കാഞ്ഞിരമറ്റം പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നു നല്‍കാത്തതില്‍ പ്രതിഷേധിച്ച് ട്രാക്കിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ഡോ. ജോസ് ചാഴികാട്ട്, അഡ്വ. കെ.ടി. തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അഡ്വ. ജാസഫ് ജോണ്‍, പി.ജി.രാജശേഖരന്‍, ശീലക്ഷ്മി സുധീപ്, മുന്‍ നഗരസഭ ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍, പ്രസ് ക്ലബ് സെക്രട്ടറി ജെയ്‌സ് വാട്ടപ്പിള്ളില്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി. അജീവ്, എന്നിവര്‍ പ്രസംഗിച്ചു. ട്രാക്ക് പ്രസിഡന്റ് ശശി തെങ്ങന്‍പള്ളി, സെക്രട്ടറി സെബാസ്റ്റ്യന്‍ മാത്യു, ജെയിംസ് മാളിയേക്കല്‍, സണ്ണി തെക്കേക്കര, ജലജകുമാരി, സാലിക്കുട്ടി, ഗര്‍വാസിസ് കെ. സക്കറിയാസ് തുടങ്ങിയവര്‍ ധര്‍ണയ്‌ക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!