ChuttuvattomThodupuzha

പതിക്കമലയില്‍ കാട്ടുതീ പടര്‍ന്ന് രണ്ടു പേരുടെ ബൈക്ക് കത്തി നശിച്ചു

പന്നിമറ്റം : പതിക്കമലയില്‍ കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് വ്യാപക നാശനഷ്ടം.കാട്ടുതീയില്‍ രണ്ടു പേരുടെ ബൈക്കുകളടക്കം കത്തി നശിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ ഉണ്ടായ തീപിടുത്തത്തില്‍ പനന്താനം ഷിനു, വാളിയാങ്കല്‍ ബേബി എന്നിവരുടെ ബൈക്കുകളാണ് കത്തി നശിച്ചത്. ഇവരുടെ വീട്ടില്‍ വരെ വാഹനം എത്തിക്കാന്‍ കഴിയാത്തതിനാല്‍ തൊട്ടടുത്ത് ഷെഡ് കെട്ടി അതിലാണ് ബൈക്കുകള്‍ സൂക്ഷിച്ചിരുന്നത്. ഷെഡിന് തീപടര്‍ന്നാണ് ബൈക്കുകള്‍ കത്തിയത്. പതിക്കല്‍ ബാബുവിന്റെ വെട്ടി സൂക്ഷിച്ചിരുന്ന തേക്ക് തടിയും കാട്ടുതീയില്‍ കത്തി നശിച്ചു. പ്രദേശത്തെ നാലേക്കറോളം വരുന്ന പുരയിടത്തില്‍ തീ പടര്‍ന്ന് കൃഷി പൂര്‍ണ്ണമായും കത്തിനശിച്ചു.പ്രദേശവാസികള്‍ വിവിരം അറിയിച്ചതിനെതുടര്‍ന്ന് മൂലമറ്റം അഗ്നിരക്ഷാ നിലയത്തിലെ സംഘമെത്തി തീയണച്ചു.

Related Articles

Back to top button
error: Content is protected !!