ChuttuvattomThodupuzha

തെങ്കാശിയില്‍ നിന്നും വില്‍പ്പനയ്ക്കായെത്തിച്ച വൈക്കോല്‍ക്കെട്ടിന് തീപിടിച്ചു

തൊടുപുഴ : തെങ്കാശിയില്‍ നിന്നും വില്‍പ്പനയ്ക്കായെത്തിച്ച വൈക്കോലിന് തീപിടിച്ചു. ചുരുളുകളായി ലോറിയില്‍ കയറ്റിക്കൊണ്ടുവന്ന വൈക്കോല്‍ക്കെട്ടിന് ഇലക്ട്രിക് ലൈനില്‍ തട്ടി തീ പിടിക്കുകയായിരുന്നു. ബി.വി ജോസഫ് വടക്കേടത്ത് വില്‍പ്പനയ്ക്കായെത്തിച്ച വൈക്കോല്‍ക്കെട്ടിനാണ് തീപിടിച്ചത്. വൈക്കോല്‍ക്കെട്ടിന് തീ പിടിച്ച ഉടനെ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങുകയും ശേഷം വൈക്കോലിന്റെ ഉടമസ്ഥനായ ബി.വി ജോസഫ് വാഹനം സര്‍വീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. വാഹനം സര്‍വ്വീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെ വൈക്കോല്‍ക്കെട്ടുകള്‍ നാല് സ്ഥലങ്ങളില്‍ കത്തുപിടിച്ച് വീഴുകയുണ്ടായി. സര്‍വീസ് സെന്ററിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് തീ അണയ്ക്കുന്നതിന് ശ്രമിച്ചിരുന്നു.

തുടര്‍ന്ന് തൊടുപുഴയില്‍ നിന്ന് രണ്ട് യൂണിറ്റും കൂത്താട്ടുകുളത്ത് നിന്നും ഒരു യൂണിറ്റും ഫയര്‍ ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. ഏകദേശം ഒന്നരലക്ഷം രൂപയുടെ വൈക്കോല്‍ക്കെട്ടുകളാണ് കത്തിനശിച്ചതെന്ന് ഉടമ ബി.വി ജോസഫ് പറഞ്ഞു. വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.തൊടുപുഴ ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.എ ജാഫര്‍ഖാന്റെ നേതൃത്വത്തില്‍ എസ്എഫ്ഓ മാരായ വികെ ജീവന്‍ കുമാര്‍, എബി .സി എസ്, എന്നിവരും ഫയര്‍ ഓഫീസര്‍മാരായ എന്‍.എസ് അജയകുമാര്‍, ഷൗക്കത്തലി ഫവാസ്, ജെയ്‌സ് സാം ജോസ്, ടി.കെ വിവേക് , അഭിലാഷ് ഡി, കെ.എസ് അബ്ദുല്‍ നാസര്‍ മുസ്തഫ ടി.കെ, ജിന്‍സ് മാത്യു , ശിവപ്രസാദ് പി.എസ് , അനന്തപുഷ്പന്‍, സന്തോഷ്, ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.

 

Related Articles

Back to top button
error: Content is protected !!