ChuttuvattomThodupuzha

അല്‍-അസര്‍ മെഡിക്കല്‍ കോളേജില്‍ ഏകദിന തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ : അല്‍-അസര്‍ മെഡിക്കല്‍ കോളേജില്‍ ഏകദിന തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. അല്‍-അസര്‍ മെഡിക്കല്‍ കോളേജ് അനസ്‌തേഷ്യ വിഭാഗവും ഇന്‍ഡ്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷ്യയോളജിസ്റ്റ് മലനാട് ശാഖയും സംയുക്തമായി സംഘടിപ്പിച്ച ആസ്‌പെക്ട് – 2024 ഏകദിന തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.അനസ്‌തേഷ്യ, ക്രിട്ടിക്കല്‍ കെയര്‍ എന്നി മേഖലകളിലെ ദേശീയ സംസ്ഥാനതല വിദഗ്ദ്ധര്‍ നയിച്ച പരിപാടിയില്‍ 160-ഓളം ഡോക്ടര്‍മാര്‍ പങ്കെടുത്തു. സുരക്ഷിതമായ അനസ്‌തേഷ്യ എന്നതായിരുന്നു പ്രതിപാദന വിഷയം.

മുന്‍ എംപിയും അനസ്‌തേഷ്യയോളജിസ്റ്റുമായ ഡോ. കെ.എസ്. മനോജ് ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. അല്‍-അസര്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ കെ.എം. മൂസ, ഐ.എസ്.എ. മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ബി. രാധാകൃഷ്ണന്‍. ഐ.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബിനില്‍ ഐസക്, സെക്രട്ടറി ഡോ. പോള്‍ റാഫേല്‍, ഐ.എസ്.എ. മലനാട് പ്രസിഡന്റ് ഡോ. ശ്രീകുമാര്‍ ശര്‍മ്മ, സെക്രട്ടറി ഡോ. നബീല്‍ ബി, സംഘടനാ സമിതി ചെയര്‍മാന്‍ ഡോ. മഞ്ജിത് ജോര്‍ജ്ജ്, സെക്രട്ടറി ഡോ. രോഹിത കമല്‍, ഡോ. മാത്യു ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!