ChuttuvattomThodupuzha

ജില്ലയിലെ കൃഷി നാശം , സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം : കേരള കോണ്‍ഗ്രസ് ബി

തൊടുപുഴ : ജില്ലയില്‍ വരള്‍ച്ച മൂലംവ്യാപകമായ കൃഷിനാശം സംഭവിച്ച വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടിലുണ്ടാകണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മാത്യു ആവശ്യപ്പെട്ടു .വരള്‍ച്ച മൂലം ഹൈറേഞ്ച് മേഖലയില്‍ ഏലം കാപ്പി കുരുമുളക് തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി നശിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലയുടെ നട്ടെല്ലായ കാര്‍ഷിക ഉല്‍പ്പന്നങ്ങളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ അടിയന്തരമായി കാര്‍ഷിക പാക്കേജ് പ്രഖ്യാപിച്ച് പരിഹാരം ഉണ്ടാക്കണമെന്നും മുന്‍കരുതല്‍ എന്ന നിലയില്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക കടാശ്വാസ പദ്ധതിയും ബാങ്കുകളിലെ കാര്‍ഷികടങ്ങള്‍ എഴുതിത്തള്ളല്‍ തുടങ്ങിയവയും നല്‍കണമെന്ന് പോള്‍സണ്‍ മാത്യു ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!