ChuttuvattomThodupuzha

അല്‍ ഖൈറാത് അസോസിയേഷന്‍ വാര്‍ഷികവും കുടുംബ സംഗമവും നടത്തി

തൊടുപുഴ : അല്‍ ഖൈറാത്ത് അസോസിയേഷന്‍ വാര്‍ഷികവും, കുടുംബ സംഗമവും കുമ്പംകല്ല് അറേബ്യന്‍ ഓഡിറ്റോറിയത്തില്‍ നടത്തി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണാധികാരികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത് ആശങ്കപ്പെടുത്തുന്നതാണ്. വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയായ ഇന്ത്യയില്‍ ബഹുസ്വരത സംരക്ഷിച്ച് മുന്നോട്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എസ് എം യൂസുഫ് കാശിഫി അധ്യക്ഷത വഹിച്ചു.

സൈനുല്‍ ഉലമ ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി യുടെ സ്മരണാര്‍ത്ഥം അല്‍ ഖൈറാത്ത് അസോസിയേഷന്‍ നല്‍കുന്ന ശ്രേഷ്ഠ പണ്ഡിത പുരസ്‌കാരം തിരുവനന്തപുരം വലിയ ഖാളി വി.എം അബ്ദുള്ള മൗലവിക്ക് പി.പി മുഹമ്മദ് ഇസ്ഹാഖ് മൗലവി സമ്മാനിച്ചു.
ദറസീ സേവന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ അസോസിയേഷന്റെ മുഖ്യ രക്ഷാധികാരി ഉസ്താദ് ഹാജി പി.എ. സൈദ് മുഹമ്മദ് മൗലവിയെ ചടങ്ങില്‍ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് നേടിയവര്‍ക്ക് മെമന്റോ വിതരണം ചെയ്തു.

ഹാഫിസ് നൗഫല്‍ കൗസരി , അബൂ ഹംദാ ഷഹീര്‍ മൗലവി ഖാസിമി, ഹാഫിസ് ഇസ്മാഈല്‍ മൗലവി, മുഹമ്മദ് ഷരീഫ് മൗലവി, സക്കീര്‍ ഹുസൈന്‍ മൗലവി, നസൂര്‍ കാഷിഫി, കെ.എം.എ ഷുക്കൂര്‍, എം.എ കരിം, ഡോ. ഷഹനാസ് ഖാസിമി, ഷാജഹാന്‍ മളാഹിരി, അബ്ദുല്‍ കരിം മൗലവി, മന്‍സൂര്‍ ഖാസിമി, അബ്ദുല്ല ഹുദവി, നജ്മുദീന്‍ ഖാസിമി, അബ്ദുല്‍ അസീസ് മൗലവി, എ.എന്‍.എ നാസര്‍ മൗലവി, മുജീബ് മൗലവി, ടി.കെ മാഹിന്‍ മൗലവി, ഷെമീസ് ഖാന്‍ നാഫിഇ, ഇ.എസ് സുലൈമാന്‍ ദാരിമി , അജീബ് മൗലവി എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!