ChuttuvattomThodupuzha

അഖില കേരള വിശ്വകര്‍മ്മ മഹാസഭ ; വാര്‍ഷിക പൊതുയോഗം നടത്തി

വണ്ടമറ്റം : അഖില കേരള വിശ്വകര്‍മ്മ മഹാസഭ വണ്ടമറ്റം ശാഖയുടെ 68-ാമത് തെരഞ്ഞെടുപ്പ് വാര്‍ഷിക പൊതുയോഗം വണ്ടമറ്റത്ത് നടത്തി. താലൂക്ക് യൂണിയന്‍ ജോയിന്റ് സെക്രട്ടറി അരുണ്‍ പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സഭാ സംസ്ഥാന സെക്രട്ടറി കെ.റ്റി ബാബു ഉദ്ഘാടനം ചെയ്തു. കേരളവിശ്വകര്‍മ്മ മഹിളാസംഘം സംസ്ഥാന അധ്യക്ഷ ബിന്ദു വിക്രമന്‍ മുഖ്യപ്രഭാഷണം നടത്തി. ഫ്ളവേഴ്സ് ടോപ്പ് സിംഗര്‍ ഫെയിം ആവണി പി. ഹരീഷ്, യുവമ്യൂസിഷ്യന്‍ അനന്ദു എസ് ആചാര്യ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

യൂണിയന്‍ പ്രസിഡന്റ് വിനു. കെ കെ, ബോര്‍ഡ് മെമ്പര്‍മാരായ ഗിരീഷ് പി.എസ്. കേരളവിശ്വകര്‍മ്മ യുവജന സംഘം സംസ്ഥാന സെക്രട്ടറി ഡെറിന്‍ ദിവാകരന്‍, താലൂക്ക് ട്രഷറര്‍ സുനില്‍ പി.കെ., ജോയിന്റ് സെക്രട്ടറി പി.കെ രാധാകൃഷ്ണന്‍, മഹിളാസംഘം താലൂക്ക് നേതാക്കളായ ഷീലാഗോപി, വല്‍സ ദിവാകരന്‍, ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് യൂണിയന്‍ സെക്രട്ടറി മനോജ്, യൂണിയന്‍ വൈസ് പ്രസിഡന്റ് രാജേഷ് എ.എസ്, കരയോഗം ഇന്‍സ്പെക്ടര്‍ ഇ.കെ മുരളീധരന്‍, കേരളവിശ്വകര്‍മ്മ ബാലസംഘം യൂണിയന്‍ പ്രസിഡന്റ് അതുല്യ ബിജു , സുജിത് സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന തെരഞ്ഞടുപ്പില്‍ ശാഖയുടെ പുതിയ പ്രസിഡന്റായി സുനില്‍ കെ.എ , സെക്രട്ടറി ഷിജി വി.കെ, ട്രഷറര്‍ ദിനോബ് എം.കെ എന്നിവരെയുള്‍പ്പെടെ 15 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. കേരളവിശ്വകര്‍മ്മ മഹിളാസംഘം , കേരളവിശ്വകര്‍മ്മ ബാലസംഘം ശാഖാ ഭാരവാഹികളെയും ചടങ്ങില്‍ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!