ChuttuvattomThodupuzhaVannappuram

വണ്ണപ്പുറം സഹകരണ ബാങ്കിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം : ബാങ്ക് പ്രസിഡന്റ് ഷിജോ സെബാസ്റ്റ്യന്‍

തൊടുപുഴ : വണ്ണപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ ബിജെപി യുടെ നേതൃത്വത്തില്‍ ഏതാനും ചിലര്‍ നടത്തുന്ന അഴിമതി അരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് ബാങ്ക് പ്രസിഡന്റ് ഷിജോ സെബാസ്റ്റ്യന്‍ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. ബാങ്കില്‍ നടന്ന സഹകരണ വകുപ്പിന്റെ പരിശോധനയില്‍ ഒരഴിമതിയും അവര്‍ കണ്ടെത്തിയിട്ടില്ല. നടപടി ക്രമങ്ങളില്‍ ചില പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്. നിര്‍മ്മാണ പ്രവൃത്തിയുടെ അനുമതിക്ക് ബാങ്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ആവശ്യമായ പരസ്യം നല്‍കിയാണ് ക്വട്ടേഷനുകള്‍ സ്വീകരിച്ചതും അംഗീകരിച്ചതും. ബാങ്കിന്റെ ആസ്തി പണയപ്പെടുത്തി എന്നുള്ള ആരോപണം പച്ചക്കള്ളമാണ്. കാലാകാലങ്ങളില്‍ പൊതുയോഗം നടത്താറുണ്ട്. അവസാന പൊതുയോഗം നടന്നത് കഴിഞ്ഞ ഡിസംബറിലാണ്.

ബാങ്കിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ സാധാരണനിലയില്‍ മുമ്പോട്ട് പോകുന്നുണ്ട്. ഒറ്റപ്പെട്ട ചില സഹകരണ ബാങ്കുകളില്‍ ഉണ്ടായ ക്രമക്കേടുകളും അതിനെ തുടര്‍ന്ന് സഹകരണ മേഖലയ്ക്ക് എതിരെ നടന്ന വലിയ പ്രചാരണവും വണ്ണപ്പുറം സഹകരണ ബാങ്കിനെയും ബാധിച്ചിട്ടുണ്ട്. ആശങ്കയിലായ നിക്ഷേപകര്‍ കൂട്ടത്തോടെ വന്ന് നിക്ഷേപം പിന്‍വലിക്കുന്ന സ്ഥിതിയുണ്ടായി. ഇത് ബാങ്കിനെ ഞെരുക്കത്തിലാക്കി. ഈ പ്രതിസന്ധിഘട്ടം മറികടക്കാന്‍ ബാങ്ക് ഭരണസമിതിയും ജീവനക്കാരും വലിയ പരിശ്രമം നടത്തുകയാണ്. ഭരണസമിതിയംഗങ്ങളുടെ സ്ഥലം പണയപ്പെടുത്തിയും മറ്റും പരമാവധി തുക സമാഹരിക്കാന്‍ ശ്രമിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതിന്റെ ഭാഗമായി ബാങ്കിന് അധിക ചിലവ് നടത്തേണ്ടിവന്നു. അത് ബാങ്ക് പ്രസിഡന്റിന്റെ അക്കൗണ്ട് വഴിയാണ് ചിലവഴിച്ചത്. ഇത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത് പരിഹരിക്കുന്നതിനാവശ്യമായ നടപടിയും ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. പ്രതിസന്ധികള്‍ പരിഹരിച്ച് ബാങ്കിന്റെ പ്രവര്‍ത്തനം പഴയനിലയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. ഇതാണ് വസ്തുത എന്നിരിക്കെ ബിജെപി ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ തള്ളികളയണമെന്ന് ബാങ്ക് ഭരണസമിതി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!