ChuttuvattomThodupuzha

തൊടുപുഴ മുനിസിപ്പല്‍ യുപി സ്‌കൂളില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

തൊടുപുഴ : വെങ്ങല്ലൂര്‍ മുനിസിപ്പല്‍ യുപി സ്‌കൂളില്‍ വാര്‍ഷികാഘോഷവും അധ്യാപകരക്ഷാകര്‍തൃ ദിനാഘോഷവും യാത്രയയപ്പു സമ്മേളനവും സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഘോഷപരിപാടികള്‍ പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ വി.എം ഫിലിപ്പിച്ചന് പി.ടി.എയുടെ ഉപഹാരം പി.ജെ. ജോസഫ് എംഎല്‍എ നല്‍കി. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജസ്സി ആന്റണി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി. രാജശേഖരന്‍, വാര്‍ഡ് കൗണ്‍സിലര്‍ നിധി മനോജ്, ഡോ. എം. എന്‍ അജി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീബ മുഹമ്മദ്,കുമാരി മഞ്ചാടി ജോബി, ഷിംനാസ്.കെ.കെ, രാജീവ് പുഷ്പാംഗദന്‍ , അഡ്വ. പ്രേംജി സുകുമാര്‍, ഷൈന ലാല്‍ബിന്‍, സ്വപ്ന ഓസ്റ്റിന്‍, ഹസനാര്‍ സി.കെ, സിബി കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!