Thodupuzha

പുകച്ചു തള്ളരുത് ജീവിതം

 

തൊടുപുഴ; അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനമായ മേയ് 31 ന് പുകയിലയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ സന്ദേശയാത്ര നടത്തി. തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച സന്ദേശയാത്ര തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അബു എബ്രഹാം, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബിനോയ് വി ജെ , ഡെപ്യൂട്ടി ഡി.എം.ഒ അജി പി.എന്‍, ഐഎംഎ പ്രസിഡന്റ സുമി ഇമ്മാനുവേല്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. പുകച്ചു ‘തള്ളരുത് ജീവിതം’ എന്ന സന്ദേശയാത്ര അടിമാലി, മുരിക്കാശ്ശേരി, തോപ്രാംകുടി, ഇരട്ടയാര്‍, കട്ടപ്പന എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ചെറുതോണിയില്‍ അവസാനിച്ചു. അല്‍ അസര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന ദൂഷ്യ വശങ്ങളെ സൂചിപ്പിക്കുന്ന തെരുവ് നാടകവും, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ബോധവല്‍ക്കരണ ജാഥയും നടത്തി. ജില്ലാ ഭരണകൂടം, ആരോഗ്യം, സാമൂഹ്യനീതി, എക്‌സൈസ്, എന്നീ വകുപ്പുകളുടെയും ആരോഗ്യകേരളം, നശാ മുക്ത് ഭാരത് അഭിയാന്‍, വിമുക്തി എന്നീ പദ്ധതികളുടെയും, അല്‍ അസര്‍ മെഡിക്കല്‍ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

Related Articles

Back to top button
error: Content is protected !!