ChuttuvattomThodupuzha

അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യം ; ആം ആദ്മി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി

തൊടുപുഴ : അന്യായമായി ഇ.ഡി അറസ്റ്റ് ചെയ്ത അരവിന്ദ് കേജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് തൊടുപുഴയില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു എട്ടുതൊട്ടിയില്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുനിസിപ്പാലിറ്റി സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ചു ടൗണ്‍ചുറ്റി ഗാന്ധി സ്‌ക്വയറില്‍ പ്രകടനം സമാപിച്ചു. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് റോയി പ്ലാത്തോട്ടത്തില്‍ നേതൃത്വം നല്‍കി. നിയോജകമണ്ഡലം ഭാരവാഹികളായ മായാ ബാബു, അഭിലാഷ് ബഷീര്‍, ജാസില്‍ കെ. ഫിലിപ്പ്, റോബിന്‍സ് സെബാസ്റ്റ്യന്‍, പുന്നൂസ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!