ChuttuvattomThodupuzha
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് പേര്‍ക്ക് പരിക്ക്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/acci.jpg?resize=349%2C327&ssl=1?v=1711473630)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : വണ്ടമറ്റം – ഞറുക്കുറ്റി ബൈപാസില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വണ്ണപുറം ഭാഗത്ത് നിന്ന് വന്ന കാര്‍ പൈനാപ്പിള്‍ കാനി കയറ്റിവന്ന് റോഡരികില്‍ കേടായി കിടന്ന പിക്കപ്പ് ജീപ്പ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രികനെയും ബൈക്ക് യാത്രികനെയും മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)