AccidentThodupuzha

നിയന്ത്രണം നഷ്ട്ടപ്പെട്ട ബൈക്ക് സ്വകാര്യബസിലിടിച്ചു കയറി അപകടം ; യുവാവിന് ദാരുണാന്ത്യം

തൊടുപുഴ : നിയന്ത്രണം നഷ്ട്ടപ്പെട്ട ബൈക്ക് സ്വകാര്യബസിലിടിച്ചു കയറിയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വാളകം സ്വദേശി ഒറ്റപ്ലാക്കല്‍ ജിബിന്‍ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ തൊടുപുഴ ഈരാറ്റുപേട്ട റോഡില്‍ കാഞ്ഞിരംകവലയ്ക്ക് സമീപം പാക്കപ്പുള്ളി വളവിലാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബൈക്ക് പിക്കപ് ജീപ്പിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസില്‍ ഇടിച്ചുകയറുകയായിരുന്നു. വാളകം സ്വദേശിയായ ജിബിന്‍ മേലുകാവിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു
ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

 

Related Articles

Back to top button
error: Content is protected !!