Thodupuzha
ബി.ജെ.പി ജില്ലാ ഭാരവാഹി യോഗം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/IMG-20230413-WA0026.jpg?resize=780%2C470&ssl=1?v=1681396255)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ബി.ജെ.പി ജില്ലാ ഭാരവാഹി യോഗം തൊടുപുഴ പാപ്പൂട്ടി ഹാള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പ്രസിഡന്റ് കെ.എസ്.അജി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംഘടനാ കാര്യങ്ങളെക്കുറിച്ച് മാധ്യമേഖല പ്രസിഡന്റും ജില്ലയുടെ പ്രഭാരിയുമായ എന്‍.ഹരി പ്രസംഗിച്ചു. 24ന് പ്രധാനമന്ത്രിയുടെ എറണാകുളം സന്ദര്‍ശനത്തില്‍ ജില്ലയില്‍ നിന്നും 2000 യുവാക്കളെ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.അതിന് വേണ്ടിയുള്ള യുവം ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജില്ലയില്‍ പുരോഗമിക്കുന്നുണ്ട്. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വി.എന്‍.സുരേഷ്, രതീഷ് വരകുമല മറ്റു സംസ്ഥാന മേഖല, ജില്ലാ മണ്ഡല തല നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)