ChuttuvattomThodupuzha

നവാഹ യഞ്ജത്തിന്റെ ബുക്ക് നോട്ടീസ് പ്രകാശനം ചെയ്തു

തൊടുപുഴ: അമരം കാവ് ദേവീ ക്ഷേതത്തില്‍ ഒക്ടോബര്‍ 13 മുതല്‍ 22 വരെ നടക്കുന്ന  ദേവീ ഭാഗവത നവാഹ യഞ്ജത്തിന്റെ ബുക്ക് നോട്ടീസ് പ്രകാശനം ചെയ്തു. അക്ഷയ കാറ്ററിംഗ് ഉടമ രാജന് നല്‍കി കൊണ്ട്  യുവ സിനിമാ  സംവിധായകനും തിരക്കഥാകൃത്തും  നിര്‍മാതാവും തൊടുപുഴ സ്വദേശിയുമായ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’ ഫെയിം ദിലീഷ് നായര്‍ നിര്‍വ്വഹിച്ചു.
നവാഹ യഞ്ജവേദിയിലെ പാരായണവും പൂജകളും ഒന്നാമതായി സമര്‍പ്പിച്ച ജയകുമാര്‍ പനയച്ചാലിന്  ആദ്യ നോട്ടീസ് നല്‍കി പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം പ്രസിഡന്റ് ഭാസ്‌കരന്‍ നായര്‍ ഒഴിവാരത്ത്, നവാഹം ജനറല്‍ കണ്‍വീനര്‍ ഷാജു കണ്ണോളില്‍, ഉത്സവ കമ്മിറ്റി കണ്‍വീനര്‍  ശ്യാം കുമാര്‍ പനയച്ചാലില്‍, മാതൃസമിതി കണ്‍വീനര്‍ ജലജ ശശി, നവാഹം  ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഹരിശാന്ത് കാട്ടാമ്പിള്ളില്‍, പബ്‌ളിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ശ്രീജിത്ത് മുല്ലശേരി, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!