Local LiveMoolammattam

മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുനാളും പ്ലാറ്റിനം ജൂബിലി സമാപനവും

മൂലമറ്റം : സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വി. ഗീവര്‍ഗീസിന്റെ തിരുനാള്‍ 26ന് കൊടിയേറും. രാവിലെ ആറിന് വി.കുര്‍ബാന. നാലിന് കൊടിയേറ്റ് , ലദീഞ്ഞ് , തിരു സ്വരൂപപ്രതിഷ്ഠ – ഫാ.കുര്യന്‍ കാലായില്‍. 4:30ന് വി. കുര്‍ബാന – മാര്‍. ജേക്കബ് മുരിക്കന്‍. 6ന് ജപമാല പ്രദക്ഷിണം. 27ന് രാവിലെ 6:30ന് വി. കുര്‍ബാന. 10.30ന് വി. കുര്‍ബാന, കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം. നാലിന് സമൂഹബലി. 5.30ന് നടക്കുന്ന പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം ബിഷപ് മാര്‍. ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്‍ , ഡീന്‍ കുര്യാക്കോസ് എംപി , പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് എന്നിവര്‍ പ്രസംഗിക്കും. ഏഴിന് കലാസന്ധ്യ. 28 ന് രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന. 7.30ന് വി. കുര്‍ബാന ഫാ.തോമസ് താന്നിമലയില്‍. പത്തിന് തിരുനാള്‍ റാസ – ഫാ.മാത്യു കവളംമാക്കല്‍. 4.30ന് തിരുനാള്‍ കുര്‍ബാന – ഫാ.ജോസഫ് അമ്പാട്ട്, 5.30ന് പ്രദക്ഷിണം. 8ന് ഗാനമേള. 29ന് മരിച്ചവരുടെ ഓര്‍മ്മദിനം. വൈകിട്ട് അഞ്ചിന് വി. കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.

 

Related Articles

Back to top button
error: Content is protected !!