AccidentKudayathoor

തെങ്ങ് കടപുഴകി വീണ് 3 പേർക്ക് പരിക്ക്

 

കുടയത്തൂർ: ഗാനമേള ആസ്വദിക്കാൻ എത്തിയവരുടെ ഇടയിലേക്ക് തെങ്ങ് കടപുഴകി വീണ് 3 പേർക്ക് പരിക്ക്. ശങ്കരപ്പിള്ളി പുളിത്തോട്ടുകുന്നേൽ ഹരികൃഷ്ണൻ (27), കുടയത്തൂർ മുഴുവഞ്ചേരിയിൽ വിനീത് (32), കുടയത്തൂർ വടക്കേതിൽ അമൽ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഹരികൃഷ്ണൻ്റെ പരിക്ക് ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ഹരികൃഷ്ണനെ വിഗദ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. മങ്കൊമ്പുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള നടന്ന മൈതാനത്തിൻ്റെ സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. തിങ്കളാഴ്ച രാത്രി 9.15 നായിരുന്നു സംഭവം. തെങ്ങ് വൈദ്യുതി ലൈനിലും, സമീപത്തെ തേക്ക് മരത്തിലും തട്ടി താഴെ വീണതിനാൽ സമീപത്ത് നിന്നിരുന്നവർക്ക് ഓടി മാറുവാൻ കഴിഞ്ഞു. ഓടി മാറാൻ കഴിയാതിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. മൂലമറ്റം അഗ്നി രക്ഷാ സേനയെത്തി തെങ്ങ് വെട്ടിമാറ്റി.

Related Articles

Back to top button
error: Content is protected !!