ChuttuvattomThodupuzha

കരുണയുള്ള മനസാണ് വിജയത്തിന് അടിസ്ഥാനം : മാര്‍ തോമസ് തറയില്‍

തൊടുപുഴ : പരസ്പരം കരുണകാണിക്കാനുള്ള മനസാണ് ജീവിത വിജയത്തിന് അടിസ്ഥാനമെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍.ഡിവൈന്‍മേഴ്‌സി ഷ്‌റൈനില്‍ ആരംഭിച്ച ദൈവകരുണാനുഭവ കണ്‍വന്‍ഷനില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ശിക്ഷയെ ഭയന്നുള്ള ജീവിതമല്ല മറിച്ച് ദൈവസ്‌നേഹത്താല്‍ ആകര്‍ഷിക്കപ്പെട്ട ജീവിതമാണ് ക്രൈസ്തവര്‍ക്കുണ്ടാകേണ്ടത്.
ദൈവസ്‌നേഹം അനുഭവിച്ചവര്‍ക്ക് അധാര്‍മികമായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയില്ല. കാരുണ്യത്തിന്റെ വഴിയില്‍ പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും ഓരോരുത്തര്‍ക്കും കഴിയണമെന്നും ബിഷപ് പറഞ്ഞു.

കണ്‍വന്‍ഷനോടനുബന്ധിച്ച് ദൈവകരുണയുടെ നൊവേന, വിശുദ്ധകുര്‍ബാന, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയും നടന്നുവരുന്നുണ്ട്. ഇന്ന് ഫാ. ബോസ്‌കോ ഞാളിയത്ത് വചനപ്രഘോഷണം നടത്തും. ദിവസവും വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാനയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ രാത്രി 9ന് സമാപിക്കും. ഇന്നലെ കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍.പയസ് മലേക്കണ്ടത്തില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ചു. ബിഷപ് മാര്‍ തോമസ് തറയില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. തുടര്‍ന്ന് തിരിതെളിച്ച് ബിഷപ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. റെക്ടര്‍ ഫാ. ജോര്‍ജ് ചേറ്റൂര്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി വിളയപ്പിള്ളില്‍, ടൗണ്‍ പള്ളി മുന്‍ വികാരി ഫാ. ജോസ് മോനിപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!