ChuttuvattomThodupuzha

നഗരസഭയില്‍ ഓണ്‍ലൈന്‍ സേവനം നിലച്ചെന്ന് പരാതി

തൊടുപുഴ: നഗരസഭയില്‍ ലഭിച്ചിരുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ നിര്‍ത്തുകയും പുതുതായി ഏര്‍പ്പെടുത്തിയ കെ-സ്മാര്‍ട്ട് പദ്ധതി നടപ്പാകാത്തതും മൂലം ഇവിടെ നിന്നുള്ള നിരവധി സേവനങ്ങള്‍ നിലച്ചതായി മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ജോസഫ് ജോണ്‍ ആരോപിച്ചു.

സര്‍ക്കാരിന്റെ കെ-സ്മാര്‍ട്ട് പദ്ധതി പ്രാവര്‍ത്തികമാക്കാതെ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. നഗരസഭയില്‍ വര്‍ഷങ്ങളായി ഇ-സേവ ആപ്പ് വഴി വിവാഹ രജിസ്‌ട്രേഷന്‍, ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍, നികുതി അടയ്ക്കല്‍, കെട്ടിട നിര്‍മാണ പെര്‍മിറ്റ് എന്നിവ ഓണ്‍ലൈനായി ലഭിച്ചിരുന്നു. ഈ ആപ്പ് പെട്ടെന്ന് നിര്‍ത്തലാക്കിയത് മൂലം സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. വിവാഹ രജിസ്‌ട്രേഷനു ശേഷം വിദേശത്തേക്ക് പോകേണ്ടവരും ദുരിതത്തിലായി. പുതിയ പദ്ധതിയിലേക്ക് മാറാനുള്ള കന്പ്യൂട്ടര്‍വത്കരണ ജോലികള്‍ പൂര്‍ത്തിയാകാന്‍ വൈകുന്നത് ഒട്ടേറെ പേര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണെന്നും പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!