ChuttuvattomThodupuzha

പൈപ്പ് പൊട്ടി; റോഡ് ചെളിക്കുണ്ടായി

തൊമ്മന്‍കുത്ത്: പഴയ പാലം പുതുക്കി നിര്‍മ്മിക്കുന്നതിനായി വാട്ടര്‍ അഥോറിറ്റി മുറിച്ചു മാറ്റിയ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നതായി പരാതി. ചെളിക്കുണ്ടായി മാറിയ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.

പല തവണ പൊതുമരാമത്ത് ഉദ്യോഗസ്ഥരും പാലം നിര്‍മാണ കരാറുകാരനും അറിയിച്ചിട്ടും വാട്ടര്‍ അഥോറിറ്റി ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. തകരാറിലായ പൈപ്പ് മാറ്റിയാല്‍ മാത്രമേ ടാറിംഗ് ജോലികള്‍ നടത്താനാവൂ എന്നാണ് അധികൃതര്‍ പറയുന്നത്. എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!