ChuttuvattomThodupuzha

എ​ൽ​ഡി​എ​ഫി​ന്‍റെ ന​ഗ​ര​സ​ഭ​യി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും ലീ​ഡ് നേ​ടി ഡീ​ൻ

തൊടുപുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ വിജയത്തിനായി വലിയ സംഭാവന നല്‍കിയത് തൊടുപുഴ നിയോജക മണ്ഡലം. എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയിലും പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാര്‍ഥി ലീഡ് നേടി. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തൊടുപുഴ നിയോജക മണ്ഡലത്തില്‍ ആകെ 69,900 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന് 36,280 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന് 16,413 വോട്ടും ലഭിച്ചു. ഡീന്‍ കുര്യാക്കോസിന് 33,620 വോട്ടിന്റെ ഭൂരിപക്ഷമാണ് തൊടുപുഴയില്‍ ലഭിച്ചത്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചതും തൊടുപുഴ നിയോജകമണ്ഡലത്തിലാണ്. എല്‍ഡിഎഫ് ഭരണം കൈയാളുന്ന തൊടുപുഴ നഗരസഭയിലും ഉടുന്പന്നൂര്‍, കരിമണ്ണൂര്‍ പഞ്ചായത്തുകളിലും യുഡിഎഫ് മികച്ച ലീഡ് നേടി. തൊടുപുഴ നഗരസഭയില്‍ ഡീന്‍ കുര്യാക്കോസിന് 14,649 വോട്ട് ലഭിച്ചപ്പോള്‍ ജോയ്‌സിന് 6,977 വോട്ടും സംഗീതക്ക് 3,768 വോട്ടുമാണ് കിട്ടിയത്. ഇവിടെ ഡീന് 7,672 വോട്ടിന്റെ ലീഡ് ലഭിച്ചു.
എല്‍ഡിഎഫിന് ആകെ കിട്ടിയ വോട്ടിനേക്കാള്‍ ഭൂരിപക്ഷം യുഡിഎഫിന് ഇവിടെ ലഭിച്ചു. മറ്റ് പഞ്ചായത്തുകളില്‍ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട്, യുഡിഎഫിന് ലഭിച്ച ലീഡ് ക്രമപ്രകാരം: കുമാരമംഗലം : 4189, 2157, 1064, 2032. കോടിക്കുളം: 3852, 1992, 901, 1860. വണ്ണപ്പുറം: 7960, 4292, 2165, 3668. കരിമണ്ണൂര്‍: 5863, 2472, 1163, 3391. ഇടവെട്ടി: 4337, 2281, 976, 2056. മണക്കാട്: 3954, 2309, 1231, 1645. പുറപ്പുഴ: 3379, 1516, 1033, 1863. കരിങ്കുന്നം: 3482, 1565, 634, 1917. മുട്ടം: 3259, 1592, 537, 1667. ആലക്കോട്: 2912, 1659, 406, 1253. ഉടുന്പന്നൂര്‍: 6543, 3772, 1429, 2771. വെള്ളിയാമറ്റം: 5521, 3696, 1106, 1825.

Related Articles

Back to top button
error: Content is protected !!