ChuttuvattomThodupuzha

ജീവനക്കാരുടെ ശമ്പള വിതരണം തടസപ്പെട്ടു ; എന്‍ജിഒ യൂണിയന്‍ പ്രകടനം നടത്തി

തൊടുപുഴ : വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡയറ്റുകളിലെ ജീവനക്കാരുടെ ശമ്പള വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് എന്‍ജിഒ യൂണിയന്‍ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഡയറ്റുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തി. ഡയറ്റിലെ ജീവനക്കാര്‍ക്ക് ശമ്പളം ഉടന്‍ വിതരണം ചെയ്യണമെന്നും തുടര്‍ന്ന് ശമ്പള വിതരണം തടസപ്പെടാതിരിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം. തൊടുപുഴ ഡയറ്റിന് മുമ്പില്‍ നടന്ന പ്രകടനം എന്‍ജിഒ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് നീനാ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.കെ. പ്രസുഭകമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി ജേക്കബ്, വി.എസ് എം നസീര്‍, പി.എം മുഹമ്മദ് ജലീല്‍, കെ.എസ് ഷിബു മോന്‍ ക്രിസ് ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!