ChuttuvattomThodupuzha

ജില്ലാ കരാട്ടേ ബ്ലാക്ക് ബെല്‍റ്റ് ടെസ്റ്റ് ഡാന്‍ഗ്രേഡ്- 2024 ; നാളെ തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍

തൊടുപുഴ : ജില്ലാ കരാട്ടേ ബ്ലാക്ക് ബെല്‍റ്റ് ടെസ്റ്റ് ഡാന്‍ഗ്രേഡ്- 2024 നാളെ 10.30ന് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിക്കും.ഓള്‍ കേരള ഹിന്ദ് ഷിറ്റോ റിയു കരാട്ടേ സ്‌റ്റൈല്‍ ചെയര്‍മാനും റിട്ട: ഡിവൈ.എസ്.പിയുമായ മാത്യു പോള്‍ ആമുഖപ്രസംഗം നടത്തും. ഡമോണ്‍സ്ട്രേഷന്‍ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മുന്‍ മേധാവി വി.യു. കുര്യാക്കോസ്, കരാട്ടേ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം നിര്‍വഹിക്കും.

മുന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എം.എസ്. പവനന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ജില്ലാ ഹിന്ദ് ഷിറ്റോ റിയു കരാട്ടേ സ്‌റ്റൈല്‍ പ്രസിഡന്റ് അരുണ്‍ മാത്യു വടക്കന്‍, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ. ശശിധരന്‍, നാഗപ്പുഴ സെന്റ് മേരീസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ കടവന്‍, സൗത്ത് ഇന്ത്യന്‍ മാസ്റ്റര്‍ എ.ജി.എ. രാജ, കരാട്ടെ സ്‌പോര്‍ട്‌സ് അക്കാഡമി ചീഫ് ഇന്‍സ്‌പെക്ടര്‍ ബേബി എബ്രഹാം എന്നിവര്‍ പ്രസംഗിക്കും. തയ്ക്കോണ്ടോ, കൂടോ, വടംവലി, സെപക് താക്കറോ, ടെന്നിക്വയ്റ്റ് എന്നിവയില്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കിവരുന്ന ബേബി എബ്രഹാം ജില്ലാ ബോക്സിംഗ് അസോസിയേഷന്റെ സെക്രട്ടറിയും സംസ്ഥാന പരിശീലകനുമാണ്.

Related Articles

Back to top button
error: Content is protected !!