Thodupuzha

ജില്ലാ ഒളിമ്പിക് നീന്തല്‍  മത്സരങ്ങള്‍ 16 ന്

 

 

തൊടുപുഴ: ജില്ലാ ഒളിമ്പിക് നീന്തല്‍ മത്സരങ്ങള്‍ 16 ന് രാവിലെ 10ന് വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ നടക്കും. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പി.ജെ.ജോസഫ് എം.എല്‍.എ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.

തൊടുപുഴ ഡിവൈ.എസ്.പി.കെ. സദന്‍ മുഖ്യ അതിഥിയായിരിക്കും. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ട്രഷറര്‍ എം.എന്‍. ബാബു നിരീക്ഷകനായി പങ്കെടുക്കും. നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സീനിയര്‍ വിഭാഗം ആണ്‍കുട്ടികളും പെണ്‍കുട്ടികളും 15 നു വൈകുന്നേരം 5 നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫെബ്രുവരി 15 മുതല്‍ 24 വരെ തിരുവനന്തപുരത്തുവച്ചു നടക്കുന്ന സംസ്ഥാന ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കുവാനുള്ള ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കും. മത്സര നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ ബേബി വര്‍ഗീസ് അറിയിച്ചു. ഫോണ്‍: 9447223674.

Related Articles

Back to top button
error: Content is protected !!