ChuttuvattomThodupuzha

തൊടുപുഴ ഡിവൈന്‍ മേഴ്സി ഷ്‌റൈന്‍ ഓഫ് ഹോളി മേരിയില്‍ ദൈവകരുണയുടെ തിരുനാള്‍ നാളെ സമാപിക്കും

തൊടുപുഴ : ഡിവൈന്‍ മേഴ്സി ഷ്‌റൈന്‍ ഓഫ് ഹോളി മേരിയില്‍ ദൈവകരുണയുടെ തിരുനാള്‍ നാളെ സമാപിക്കും. നാളെ രാവിലെ 5.30, 7.30, 9.30, 11.30 എന്നി സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. രാവിലെ 5.30 ന്റെ കുര്‍ബാനക്ക് ശേഷം വാഹന വെഞ്ചിരിപ്പ് നടത്തും. വൈകിട്ട് 4.45 ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും സന്ദേശവും. കോതമംഗലം രൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തില്‍കണ്ടതില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് മാരീകലുങ്ക് – ട്രാന്‍സ്പോര്‍ട് സ്റ്റാന്‍ഡ്-കൊതായിക്കുന്നു- പാലാ റോഡിലൂടെ തിരികെ ഷ്‌റൈനില്‍ എത്തുന്ന ഭക്തി നിര്‍ഭരമായ തിരി പ്രതിക്ഷണം നടക്കും. തുടര്‍ന്ന് നേര്‍ച്ച വിതരണത്തോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിക്കും. തിരുനാളിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി റെക്ടര്‍ ഫാ. ജോര്‍ജ്ജ് ചേറ്റൂര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!