ChuttuvattomThodupuzha

ഇടവെട്ടി ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

ശാസ്താംപാറ : ഇടവെട്ടി ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി മാര്‍ട്ടിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പിറ്റിഎ വൈസ് പ്രസിഡന്റ് മോഹനന്‍ പി.എന്‍ അധ്യക്ഷത വഹിച്ചു. എച്ച് എം പൗലോസ് എന്‍.വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇടവെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റുഡന്റ്‌സ് മോട്ടിവേറ്ററും സിംഗറുമായ ഫാത്തിമ മൊയ്തീന്‍ മുഖ്യാഥിതിയായിരുന്നു. എന്‍ഡോവ്‌മെന്റ് വിതരണം ഇടവെട്ടി പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജാ നൗഷാദും ഗ്രാജുവേഷന്‍ സെറിമണി പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അസീസ് ഇല്ലിക്കലും നിര്‍വഹിച്ചു. എസ്എസ് ജി ചെയര്‍മാന്‍ സിബി ജോസ് , വൈസ് ചെയര്‍മാന്‍ സണ്ണി,കമ്മിറ്റിയംഗം സാബു പി.കെ, എം പി റ്റി എ പ്രസിഡന്റ് അന്‍ഷിദ അജ്മല്‍ , സി ആര്‍ സി കോര്‍ഡിനേറ്റര്‍ അഞ്ജന ബാബു ,സിനീയര്‍ അസിസ്റ്റന്റ് ഷഹന കരീം, പിറ്റി എ എക്‌സിക്യൂട്ടിവംഗം പ്രകാശ് തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടേയും അധ്യാപകരുടേയും വിവിധ കലാപരിപാടികളും അരങ്ങേറി.

 

 

Related Articles

Back to top button
error: Content is protected !!