ChuttuvattomThodupuzha

കാലവര്‍ഷക്കെടുതിക്ക് ഇരയായവര്‍ക്ക് അടിയന്തര സഹായം എത്തിക്കണം : കെ. സലിംകുമാര്‍

തൊടുപുഴ : കാലവര്‍ഷക്കെടുതിക്ക് ഇരയായവര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ ആവശ്യപ്പെട്ടു. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കനത്ത നാശമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സലിംകുമാര്‍ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങാന്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും സലിംകുമാര്‍ അഭ്യര്‍ഥിച്ചു.

 

Related Articles

Back to top button
error: Content is protected !!