ChuttuvattomThodupuzha

തൊടുപുഴയില്‍ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കല്‍ തുടരുന്നു : കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി

തൊടുപുഴ : നഗരസഭ പരിധിക്കുള്ളിലെ അനധികൃത കച്ചവടവും, റോഡ് കൈയേറിയുള്ള കച്ചവടവും ഉള്‍പ്പെടെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തികള്‍ തുടരുന്നു. ഇന്നലെ അമ്പലം ബൈപ്പാസ് റോഡിലാണ് ഒഴിപ്പിക്കല്‍ നടന്നത്. അനധികൃതമായി റോഡിലേക്ക് ഇറക്കിവെച്ച് വ്യാപാരം നടത്തിയ കട ഉടമകളോട് ഉടന്‍തന്നെ അവ നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. കിഴക്കേയറ്റം ഭാഗത്ത് ബൈക്ക് പുറത്തേക്ക് ഇറക്കിവെച്ച് കച്ചവടം ചെയ്യുന്ന കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി. ഉടന്‍തന്നെ പുറത്തേക്കിറക്കിയുള്ള കച്ചവടം നീക്കം ചെയ്തില്ലെങ്കില്‍ അവ എടുത്തുമാറ്റും എന്ന് നഗരസഭാ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഒഴിപ്പിച്ച ഇടങ്ങളില്‍ വീണ്ടും കൈയേറ്റം നടന്നിട്ടുണ്ടോ എന്നുള്ള പരിശോധനയാണ് ഇന്ന് നടക്കുക. അനധികൃതമായും റോഡിലേക്കിറക്കിയും ഗതാഗത തടസം സൃഷ്ടിച്ചുമുള്ള കടകള്‍ ഉടന്‍ തന്നെ പൊളിച്ചു നീക്കണമെന്ന് അധികൃതര്‍ കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരസഭ നടത്തുന്ന ഒഴിപ്പിക്കല്‍ ഒരു അറിയിപ്പായി കണ്ട് മറ്റുള്ളവര്‍ സ്വയം നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം നഗരസഭയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുന്നതും പിഴ ഈടാക്കുന്നതുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!