ChuttuvattomThodupuzha

ലയന്‍സ് ക്ലബ് തൊടുപുഴ മെട്രോയില്‍ പരീക്ഷ ഒരുക്ക ക്ലാസ് ഇന്ന്

തൊടുപുഴ: ലയന്‍സ് ക്ലബ് തൊടുപുഴ മെട്രോ ലിയോ ക്ലബ്ബ് സംഘടിപ്പിക്കുന്ന പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികള്‍ക്കായി പരീക്ഷയെ എങ്ങനെ ഭീതിയില്ലാതെ അഭിമുഖീകരിക്കാം എന്നും ഉന്നത വിജയം നേടാം എന്നും സംബന്ധിക്കുന്ന ഒരു ക്ലാസ് സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ അഞ്ചു വരെ തൊടുപുഴ ലയണ്‍സ് മെട്രോ ഹാളിലാണ് ക്ലാസ് നടക്കുന്നത്. എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ ക്ലാസില്‍ പങ്കെടുക്കാം. കരിയര്‍ ഗൈഡും മോട്ടിവേഷന്‍ സ്പീക്കറുമായ അഡ്വ. ബാബു പള്ളിപ്പാട്ട് (റിട്ട. മഹാത്മാഗാന്ധി സര്‍വകലാശാല സെക്ഷന്‍ ഓഫീസര്‍) ക്ലാസ് നയിക്കും. ക്ലാസില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ മുന്‍കൂട്ടിയോ
ക്ലാസ് തുടങ്ങുന്നതിനു മുന്‍പോ ക്ലബ്ബില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 6238933892, 7907791047, 9447979928.

 

Related Articles

Back to top button
error: Content is protected !!