ChuttuvattomThodupuzha

സര്‍ഗ കലാവേദിയുടെ വിപുലീകരണയോഗം നടത്തി

തൊടുപുഴ : കെജിഒഎ ജില്ലാ കമ്മറ്റിയുടെ സാംസ്‌കാരിക വിഭാഗമായ സര്‍ഗ കലാവേദിയുടെ വിപുലീകരണയോഗം നടത്തി. പുരോഗമന കലാ സാഹിത്യസംഘം കോട്ടയം ജില്ലാ സെക്രട്ടറി ആര്‍ പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. കെ ജയശ്രീ അധ്യക്ഷത വഹിച്ചു. വി. ബി വിനയന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. കെ ഷാജി ചെയര്‍മാനായും എം. ബി രാജന്‍ കണ്‍വീനറായും സര്‍ഗ കലാവേദി വിപുലീകരിച്ചു. വൈസ് ചെയര്‍പേഴ്സണായി സി. കെ ജയശ്രീയും ജോയിന്റ് കണ്‍വീനര്‍മാരായി വി. എന്‍ പീതംബരന്‍, റോബിന്‍സണ്‍ പി. ജോസ്, മേരി മര്‍ഫി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. കെജിഒഎ ജില്ലാ സെക്രട്ടറി അബ്ദുള്‍ സമദ് , കെ.ജി.ഒ. എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. പ്രവീണ്‍, ജയന്‍ പി. വിജയന്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ റോബിന്‍സണ്‍ പി. ജോസ്, പി.എം ഫിറോസ് , സര്‍ഗ കണ്‍വീനര്‍ എം. ബി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!