ChuttuvattomThodupuzha

അഗ്നി ,ജലസുരക്ഷ ബോധവല്‍ക്കരണ ക്ലാസ് 18ന്

വണ്ടമറ്റം: കേരള പബ്ലിക് ലൈബ്രറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസിന്റെ നേതൃത്വത്തില്‍ അഗ്നി ജലസുരക്ഷ ബോധവല്‍ക്കരണ ക്ലാസ് (ഗൃഹസുരക്ഷ പദ്ധതി) സംഘടിപ്പിക്കുന്നു. 18ന് 4 ന് വണ്ടമറ്റം ഷാപ്പുംപടിയില്‍ സംഘടിപ്പിക്കുന്ന ക്ലാസ് കോടിക്കുളം പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ആന്റണി ഉദ്ഘാടനം ചെയ്യും.ലൈബ്രറി പ്രസിഡന്റ് പോള്‍സണ്‍ മാത്യു അധ്യക്ഷത വഹിക്കും. തൊടുപുഴ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എം. എച്ച് അബ്ദുള്‍സലാം ക്ലാസ് നയിക്കും.

Related Articles

Back to top button
error: Content is protected !!