ChuttuvattomThodupuzha

ഉടുമ്പന്നൂര്‍ പള്ളിപ്പാറയില്‍ തീപിടുത്തം : ഏക്കറുകണക്കിന് കൃഷി ഭൂമി കത്തിനശിച്ചു

ഉടുമ്പന്നൂര്‍ : പള്ളിപ്പാറയിലുണ്ടായ തീപിടുത്തത്തില്‍ വ്യാപക കൃഷി നാശം. ഇന്ന് ഉച്ചയ്ക്ക് 2 ഓടെ പള്ളിപ്പാറയിലുണ്ടായ തീപിടുത്തത്തില്‍ സിബി ബേബി ചെമ്പരത്തിക്കലിന്റെ ഒരേക്കറോളം വരുന്ന കൃഷി സ്ഥലത്തെ വിളവെടുക്കാന്‍ പാകമായ ഇരുന്നൂറോളം കുരുമുളക് ചെടികളാണ് തീപിടുത്തത്തില്‍ കത്തിനശിച്ചത്. തൊടുപുഴ ഫയര്‍ ആന്റ് റെസ്‌ക്യൂ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ ഖാന്റെ നേതൃത്വത്തിലുള്ള സംഘമെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു. വാഹനം കടന്നു ചെല്ലാത്ത സ്ഥലമായതിനാല്‍ നാട്ടുകാരുടെ സഹായത്തോടെ തീ തല്ലി കെടുത്തുകയാണുണ്ടായത്. കൃഷി നാശമുണ്ടായ സ്ഥലം റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു.

 

Related Articles

Back to top button
error: Content is protected !!