Thodupuzha

തൊടുപുഴയിലെ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ഥികളെ കണ്ടെത്തി

തൊടുപുഴ: മണക്കാട് ട്രൈബല്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ നിന്ന് കാണാതായ ആണ്‍കുട്ടികളെ കണ്ടെത്തി. തൊടുപുഴയിലെയും സമീപ സ്ഥലത്തെയും രണ്ട് സ്‌കൂളുകളിലായി പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. തൊടുപുഴ പോലീസ് നടത്തിയ പരിശോധനയിൽ അടിമാലി ഊന്നുകൽ ഭാഗത്തു നിന്ന് ഇന്ന് കുട്ടികളെ കണ്ട് കിട്ടുകയായിരുന്നു. എല്ലാ ദിവസവും രാവിലെ 8.30ന് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നിന്ന് സ്‌കൂള്‍ ബസിലാണ് അവരവരുടെ വിദ്യാലയങ്ങളിലേക്ക് പോകുന്നത്. എന്നാല്‍ ഇന്നലെ രാവിലെ പതിവുപോലെ ബസ് എത്തിയിട്ടും നാല് പേരും എത്തിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ ഇല്ലെന്ന് വ്യക്തമായത്. ഇതോടെ ഹോസ്റ്റല്‍ അധികൃതര്‍ തൊടുപുഴ പൊലീസില്‍ പരാതി നല്‍കി. തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍. മധു ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും രാത്രി വൈകിയും കുട്ടികളെ കണ്ടെത്താനായില്ല. കാണാതായ കുട്ടികള്‍ രാവിലെ കുളിച്ച് ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ചതായി ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുന്നു. രാവിലെ എട്ട് മണിക്ക് ശേഷം കുട്ടികള്‍ ഹോസ്റ്റലിന്റെ മതില്‍ ചാടി പോയെന്നാണ് നിഗമനം. ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ കുട്ടികള്‍ ഓരോരുത്തരായാണ് ഹോസ്റ്റല്‍ വിട്ടുപോയതെന്നാണ് പൊലീസ് കരുതുന്നത്. ഹോസ്റ്റലില്‍ നിന്ന് എങ്ങോട്ടെങ്കിലും രക്ഷപ്പെടുമെന്ന് പലപ്പോഴായി ഇവര്‍ പറഞ്ഞിരുന്നെന്ന് ഹോസ്റ്റലിലെ മറ്റ് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു

 

Related Articles

Back to top button
error: Content is protected !!