Thodupuzha

വന്യമ്യഗ സംരക്ഷണത്തേക്കാൾ മനുഷ്യ ജീവൻ സംരക്ഷിക്കുവാൻ ഭരണകൂടങ്ങൾക്ക് ഉത്തരവാദിത്വമുണ്ട് – _കെ. ഫ്രാൻസീസ് ജോർജ്_

മൂവാറ്റുപുഴ :വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ മേൽ നിരന്തരം നടക്കുന്ന വന്യജീവി ആക്രമണം തടയാൻ കഴിയാത്ത സർക്കാരുകളുടെ നിലപാട് അങ്ങയറ്റം അപലപനീയമാണെന്ന് കേരള കോൺഗ്രസ്സ് നേതാവ് കെ. ഫ്രാൻസീസ് ജോർജ് പ്രസ്താവിച്ചു. വനാതിർത്തിയിൽ കർഷകർ ഓരോ ദിവസവും ഭീതിയോടെയാണ് തള്ളിനീക്കുന്നത്. വന്യമ്യഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 10 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും സർക്കാർ അക്ഷന്തവ്യമായ അനാസ്ഥ തുടരുന്നത് പ്രതിഷേധാർഹമാണ്. ജനങ്ങളെ ആക്രമിക്കുക മാത്രമല്ല കൃഷിയും കൃഷിയിടവും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. കർഷകരെയും അവരുടെ സ്വത്തുക്കളെയും സംരക്ഷിക്കുവാൻ ഉതകുന്ന സമഗ്ര പദ്ധതി അടിയന്തിരമായി സർക്കാർ നടപ്പാക്കണം. വനാതിർത്തിയിൽ കിടങ്ങുകൾ, കരിങ്കൽ ഭിത്തി, വൈദ്യുതിവേലി, സൗരോർജവേലി, ജൈവവേലി എന്നിവ ഓരോ മേഖലയുടെയും സാഹചര്യമനുസരിച്ച് ഏർപ്പെടുത്തണം. മനുഷ്യജീവൻ നഷ്ടപ്പെടുന്നത് തിരിച്ചറിയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കഴിയാത്തത് മനുഷ്യാവകാശലംഘനമാണ്. ജനവികാരം ഉൾക്കൊണ്ടുള്ള നിയമ ഭേദഗതിയ്ക്ക് സർക്കാർ തയ്യാറാകണമെന്നും ഫ്രാൻസീസ് ജോർജ് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!