ChuttuvattomThodupuzha

ഗവര്‍ണറുടെ നടപടി ജാള്യത മറയ്ക്കാന്‍ ; ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍

തൊടുപുഴ : സംസ്ഥാന ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തുടരെ തിരിച്ചടി നേരിട്ടതിന്റെ ജാള്യത മറയ്ക്കാനാണ്, ത്രിതല പഞ്ചായത്ത് വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് മടക്കി അയച്ചതെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. ബില്ലുകളും ഓര്‍ഡിനന്‍സുകളും തടഞ്ഞു വെയ്ക്കാനും, തിരിച്ചയക്കാനും എനിക്കാണ് അധികാരമെന്നും തോറ്റിട്ടില്ലെന്നു സ്ഥാപിക്കാനുമാണ് കേരള ഗവര്‍ണര്‍ ശ്രമിക്കുന്നത്. അവസാനം ഇതെല്ലാം ഒപ്പിടേണ്ടി വരുമെന്ന് അറിഞ്ഞിട്ടും ഗവര്‍ണറെന്ന പദവി ശ്രദ്ധിക്കപ്പെടണമെന്ന വ്യാമോഹം മാത്രമാണ് ഇതിന്റെ പിന്നിലെന്ന് ജോര്‍ജ് അഗസ്റ്റിന്‍ കുറ്റപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!