ChuttuvattomThodupuzha

ഹ​രി​ത​ക​ർ​മസേ​ന യൂ​സ​ർ ഫീ ​ഒ​ഴി​വാ​ക്ക​ണം: മർച്ചന്‍റ്സ് അസോസിയേഷൻ

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ർ​മ​സേ​ന മാ​ലി​ന്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്ന് യൂ​സ​ർ ഫീ ​വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ല വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രു​ത​ര​ത്തി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ളും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പ​ണം ഈ​ടാ​ക്കു​ന്ന പ്ര​വ​ണ​ത പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. മാ​ലി​ന്യ​ങ്ങ​ളു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും 100 രൂ​പ നി​ര​ക്കി​ലാ​ണ് ഇ​പ്പോ​ൾ ഹ​രി​ത​ക​ർ​മ​സേ​ന വാ​ങ്ങു​ന്ന​ത്. ഇ​ത് 50 രൂ​പ​യാ​ക്കി കു​റ​യ്ക്ക​ണ​മെ​ന്നും ന​ൽ​കാ​ത്ത സേ​വ​ന​ത്തി​ന് യൂ​സ​ർ ഫീ ​ഈ​ടാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ജീ​വ് പു​രു​ഷോ​ത്ത​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത് സം​ബ​ന്ധി​ച്ച നി​വേ​ദ​നം പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജി​ന് കൈ​മാ​റി. ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി പോ​ൾ, കെ.​എ​ച്ച്. ക​നി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് ആ​ല​പ്പാ​ട്ട് എ​വ​ർ​ഷൈ​ൻ, സെ​യ്തു മു​ഹ​മ്മ​ദ് വ​ട​ക്ക​യി​ൽ, വി. ​സു​വി​രാ​ജ്, ബെ​ന്നി ഇ​ല്ലി​മൂ​ട്ടി​ൽ, ഇ.​എ.​അ​ഭി​ലാ​ഷ്, സ​ജി​ത്ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നി​വേ​ദ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related Articles

Back to top button
error: Content is protected !!