ChuttuvattomThodupuzha

പൈതൃകം 2024-ന് തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ തുടക്കം

തൊടുപുഴ: പൈതൃകം 2024-ന് തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ തുടക്കം.
മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന പൈതൃകം സാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിച്ചു.നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം തിരിച്ചറിഞ്ഞവരാണ് ബ്രട്ടീഷുകാര്‍. ജനങ്ങളെ അടിമകളാക്കാന്‍ ഈ സംസ്‌കാരം തകര്‍ക്കുന്നതുവഴി സാധ്യമാകുമെന്ന് അവര്‍ കണ്ടെത്തി. ഇതിനുവേണ്ടിയാണ് നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന മഹത്തായ വിദ്യാഭ്യാസ സമ്പ്രദായത്തെ അവര്‍ മാറ്റിമറിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. അറിവിലാണ് ഭാരതീയര്‍ ആഹ്ലാദം കണ്ടെത്തിയിരുന്നത്. ഇതാണ് നമ്മുടെ പൈതൃകമെന്നും അദ്ദേഹം പറഞ്ഞു. ഈ പൈതൃകത്തെ നിലനിര്‍ത്താനും വരുംതലമുറയിലേക്ക് പകര്‍ന്നുകൊടുക്കാനും നമുക്ക് കഴിയണം. പൈതൃകം 2024 ന്റെ പ്രസക്തി അതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പരിപാടി സംഘടിപ്പിച്ച വിദ്യാലയസമിതിയേയും ഗവര്‍ണര്‍ അഭിനന്ദിച്ചു. ചാഴികാട്ട് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോസഫ് സ്റ്റീഫന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.എന്‍. സുരേഷ് സ്വാഗതവും വിദ്യാലയസമിതി പ്രസിഡന്റ് കെ.പി. ജഗദീശ് ചന്ദ്ര നന്ദിയും പറഞ്ഞു. മുന്‍ ഐ.ജി. എസ്. ഗോപിനാഥ് , സ്‌കൂള്‍ മാനേജര്‍ പ്രഫ. പി.ജി. ഹരിദാസ്, കൂത്താട്ടുകുളം ശ്രീധരീയം ഐ ഹോസ്പിറ്റല്‍ ചീഫ് ഫിസിഷ്യന്‍ ഡോ. എന്‍. നാരായണന്‍ നമ്പൂതിരി എന്നിവരും പ്രസംഗിച്ചു. സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ 43-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പൈതൃകം 2024 സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് വിപുലമായ പുരാവസ്തു ശേഖരങ്ങളുടെ പ്രദര്‍ശനവും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ ദിവസങ്ങളിലും തനിമയാര്‍ന്ന നാടന്‍ കലകളുടെ അവതരണവും ഉണ്ടാകും. 7 ന് പൈതൃകം 2024 സമാപിക്കും.

 

Related Articles

Back to top button
error: Content is protected !!