ChuttuvattomThodupuzha

തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ ഹൈടെക് യൂറോളജി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു

തൊടുപുഴ: സെന്റ് മേരീസ് ആശുപത്രിയില്‍ ഹൈടെക് യൂറോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത യൂറോളജിസ്റ്റ് ഡോ.ജെ.അല്‍ഫോന്‍സ് ജിതിനാണ് നേതൃത്വം നല്‍കുന്നത്. ശസ്ത്രക്രിയ കൂടാതെ വേദനാരഹിതമായി മൂത്രക്കല്ല് ചുരുങ്ങിയ സമയത്തിനുള്ളില്‍ ലേസര്‍ ചികിത്സയിലൂടെ നീക്കം ചെയ്യും. കൂടാതെ അത്യാധുനിക തൂലിയം ലേസര്‍ ഉപയോഗിച്ച് കൂറഞ്ഞ കാലയളവില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥി ശസ്ത്രക്രിയയും സെന്റ് മേരീസ് ആശുപത്രിയില്‍ ചെയ്തുവരുന്നു. മൂത്രത്തില്‍ പഴുപ്പ്, മൂത്രനാളിയിലെ ചുരുക്കം, പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം എന്നിവയ്ക്കുള്ള ചികിത്സയും ഇവിടെയുണ്ട്.

പുരുഷന്‍മാരിലെ വന്ധ്യതയ്ക്കു കാരണമായ വൃഷണത്തിനു ചുറ്റുമുള്ള വെരിക്കോസിലുകള്‍ മൈക്രോസ്‌ക്കോപ്പിന്റെ സഹായത്തോടെ പരിഹരിക്കാനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്. ലൈംഗികപ്രശ്‌നങ്ങള്‍, ബ്ലാഡര്‍, കിഡ്‌നി ട്യൂമറുകള്‍ എന്നിവയ്ക്കുള്ള ചികിത്സ, യൂറോളജി കാന്‍സര്‍ ശസ്ത്രക്രിയകള്‍ തുടങ്ങിയവയും സെന്റ് മേരീസ് ആശുപത്രിയില്‍ നടത്തിവരുന്നു. മൂത്രാശയരോഗങ്ങള്‍ നിര്‍ണയിക്കാനുള്ള ഹൈടെക് യൂറോ ഡൈനാമിക്‌സ് ലാബ് ഇടുക്കി ജില്ലയില്‍ ആദ്യമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ജില്ലയിലെ ആദ്യത്തെ മുഴുവന്‍ സമയ പീഡിയാട്രിക് സര്‍ജറി വിഭാഗം സീനിയര്‍ പീഡിയാട്രിക് സര്‍ജനായ ഡോ. എം.ഒ. പൗലോസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികളിലെ ഹെര്‍ണിയ, വൃഷണം താഴേക്ക് ഇറങ്ങാതിരിക്കുക, ഇന്റ്റുസസെപ്ക്ഷന്‍, കുടല്‍ കുരുങ്ങിയത് അഴിക്കുക, അബ്‌ഡോമിനല്‍ എമര്‍ജന്‍സി ശസ്ത്രക്രിയകള്‍ എന്നിവയും ഇവിടെ ചെയ്തുവരുന്നുണ്ട്. ഫോണ്‍. 9207745440, 04862250350.

 

Related Articles

Back to top button
error: Content is protected !!