Thodupuzha

ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു

 

തൊടുപുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് തെരഞ്ഞെടുപ്പിലെ വിജയാഘോഷ ത്തിന്റെ ഭാഗമായി കാരിക്കോട് ദേവസ്വം ക്ഷേത്രത്തില്‍ മേല്‍ശാന്തിയും ദേവസ്വം ബോര്‍ഡ് ജീവനക്കാരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ കേക്ക് മുറിച്ച സംഭവത്തില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധം രേഖപ്പെടുത്തി. ക്ഷേത്ര ആചാരലംഘനം നടത്തിയ കാരിക്കോട് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ജയകൃഷ്ണന്‍, സഹ സംഘടനാ സെക്രട്ടറി പി.ആര്‍. കണ്ണന്‍, ജില്ലാ ട്രഷറര്‍ എം.കെ. നാരായണമേനോന്‍, താലൂക്ക് പ്രസിഡന്റ് വി.കെ. ശ്രീധരന്‍, താലൂക്ക് ജനറല്‍ സെക്രട്ടറി കെ.എസ്. സലിലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!