ChuttuvattomThodupuzha

പട്ടികജാതി വികസനവകുപ്പ് സംസ്ഥാനത്ത് നടത്തുന്ന ഹോംസര്‍വേ വന്‍ തട്ടിപ്പ് : കെപിഎംഎസ്

തൊടുപുഴ : സംസ്ഥാനത്ത് പട്ടികജാതി വികസന വകുപ്പ് ജനവിഭാഗകളുടെ ഉന്നമനത്തിന് എന്ന പേരില്‍ നടത്തുന്ന ഹോം സര്‍വേ വന്‍ തട്ടിപ്പാണെന്ന് കെപിഎംഎസ് അസിസ്റ്റന്റ് സെക്രട്ടറി പി.വി ബാബു. തൊടുപുഴ കെവിഎംഎസ് ഹാളില്‍ സംഘടിപ്പിച്ച കെപിഎംഎസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി സെന്‍സസ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ന്യൂനപക്ഷ, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന സമരത്തെ തകര്‍ക്കുന്നത്തിനുള്ള ഗവണ്മെന്റിന്റെ ഗൂഡ ശ്രമമാണ് ഹോംസര്‍വേയുടെ പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെക്രട്ടറിയേറ്റംഗം സാബു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സുനീഷ് കുഴിമറ്റം, ശിവന്‍ കോഴിക്കമാലി, കെ.റ്റി മോഹനന്‍, പ്രകാശ് തങ്കപ്പന്‍, ബിജു പശുപാറ, കെ.എ പൊന്നപ്പന്‍, ശാന്ത കുഞ്ഞപ്പന്‍ , ശാന്തമ്മ ശിവന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!