ChuttuvattomThodupuzha

അനധികൃത റോഡ് കയ്യേറ്റം : നഗരസഭ ഒഴിപ്പിക്കൽ തുടരുന്നു

തൊടുപുഴ : നഗരസഭയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കിഴക്കേയറ്റം മുതല്‍ മങ്ങാട്ടുകവല വരെയുള്ള ഭാഗങ്ങളിലെ അനധികൃത കച്ചവടവും കൈയേറ്റവുമാണ് ഒഴിപ്പിച്ചത്.നഗരത്തിലെ കിഴക്കേയറ്റം, കെകെആര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്താനായി അനധികൃതമായി പുറത്തേക്ക് ഇറക്കിവച്ച ബൈക്കുകള്‍ നഗരസഭ അധികൃതര്‍ പിടിച്ചെടുത്തു. മൂന്നു സ്ഥാപനങ്ങളിലെ ബൈക്കുകളാണ് നഗരസഭ പിടിച്ചെടുത്തത്. ഇവരില്‍നിന്ന് പിഴയും ഈടാക്കി.റോഡിലേക്ക് ഇറക്കിവെച്ചുള്ള ബൈക്ക് കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നേരത്തേ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇത് മാറ്റാന്‍ ഉടമകള്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നായിരുന്നു നടപടികള്‍.

വരും ദിവസങ്ങളില്‍ മുതലക്കോടം, മാവിന്‍ചുവട്, മങ്ങാട്ടുകവല ബൈപ്പാസ് എന്നിവിടങ്ങളിലും ഒഴിപ്പിക്കല്‍ തുടരും. റോഡിന് ഇരുവശത്തുമായി അനധികൃതമായി കൊണ്ടുവന്നിട്ടിരിക്കുന്ന വാഹനങ്ങള്‍ പോലീസ് സഹായത്തോടെ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. അനധികൃതമായി പുറത്തേക്ക് ഇറക്കിവച്ചുള്ള കച്ചവടം, ഗതാഗത തടസം സൃഷ്ടിച്ച് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, തുടങ്ങിയവയെല്ലാം വ്യാപാരികള്‍ സ്വമേധയാ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നഗരസഭയുടെ നേതൃത്വത്തില്‍ ഇവ നീക്കം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!