ChuttuvattomThodupuzha

ജാതി സെന്‍സസ് നടപ്പിലാക്കുക : ഭാരതീയ വേലന്‍ സൊസൈറ്റി

തൊടുപുഴ : രാജ്യത്ത് ഭരണഘടനാ അനുസൃതമായി ലഭിച്ച സംവരണം അട്ടിമറിക്കാനുള്ള വലിയ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും, സംവരണം എന്നത് കേവലം സാമ്പത്തിക ഉന്നമനത്തിനുള്ള ഉപാധി അല്ലെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനെ മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ജാതി സംവരണമെന്നും ബിവിഎസ് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ അഭിപ്രായപ്പെട്ടു.
ജാതി സെന്‍സസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി തൊടുപുഴ സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതി സെന്‍സസ് എടുത്താല്‍ പിന്നോക്ക സമുദായങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ പുറത്തു വരുമ്പോള്‍ ഇപ്പോള്‍ അധികാരങ്ങളും വിഭവങ്ങളും കയ്യടക്കി വച്ചിട്ടുള്ളവര്‍ക്ക് അത് നഷ്ടപ്പെടുമോ എന്നുള്ള ഭയം കൊണ്ടാണ് ജാതി സെന്‍സസിനെതിരെയുള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ അഭിപ്രായപ്രകടനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് വിഷ്ണു മോഹന്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ അജിത് കുമാര്‍, കെപിഎംഎസ് സംസ്ഥാന സെക്രട്ടറി സി.സി. ശിവന്‍ , കേരള ചേരമ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് രാജന്‍ മക്കുപാറ, കെവിഎംസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ ശിവന്‍കുട്ടി, സംസ്ഥാന ഭാരവാഹികളായ സി.എസ്.ശശീന്ദ്രന്‍, സി.പി. സോമന്‍, എ.വി മനോജ്, തിലകം സത്യനേശന്‍, അശ്വതി എസ്., രജിമോന്‍ വി.റ്റി., വിനോദ് കെ എസ് ., രാജു റ്റി.കെ, സുനില്‍ സി.എം , സുധീഷ് കാഞ്ഞാര്‍, സജിമോന്‍ സി.കെ., വിനു റ്റി.എസ്, സി.ബി.സരോജിനി, സ്മിത സിബി, ശ്രുതി വിഷ്ണു, സിമി കിഷോര്‍, വി.എം ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!