ChuttuvattomThodupuzha

ഇന്‍ഫാം പ്രതിനിധികള്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന കാര്‍ഷിക ജില്ലകളുടെ സന്ദര്‍ശനം ആരംഭിച്ചു

വാഴക്കുളം:ഇന്‍ഫാമിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫാം പ്രതിനിധികള്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന കാര്‍ഷിക ജില്ലകളുടെ സന്ദര്‍ശനം ആരംഭിച്ചു. ഇതോടനുബന്ധിച്ചുള്ള പ്രഥമ സമ്മേളനം വാഴക്കുളത്ത് സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പിളളില്‍ ഉദ്ഘാടനം ചെയ്തു.
കാര്‍ഷികോത്പന്നങ്ങള്‍ക്ക് അപ്രതീക്ഷിതമായി വിലയിടിവ് സംഭവിക്കുന്നതിനാല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണവും വിപണനവും നടത്താന്‍ കര്‍ഷകര്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ ഡയറക്ടര്‍ ഫാ.ജേക്കബ് റാത്തപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി.സണ്ണി മുത്തോലപുരം, ജോയി തെങ്ങുംകുടിയില്‍, ജയ്സണ്‍ കോലടി, വി.എം ഫ്രാന്‍സിസ്, സണ്ണി കുറുന്താനം, ഒ.ടി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
പ്രാദേശികമായി കര്‍ഷകര്‍ നേരിടുന്ന അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച് അഭിപ്രായ രൂപീകരണവും തുടര്‍ നടപടികളും സ്വീകരിക്കുന്നതിനാണ് കാര്‍ഷിക ജില്ലകള്‍ തോറും ഇന്‍ഫാം സംഘം സന്ദര്‍ശനം നടത്തുന്നത്. ലീഗല്‍ സെല്‍ കണ്‍വീനര്‍മാരായി അഡ്വ.ജോണി മെതിപ്പാറ -എറണാകുളം, അഡ്വ.പി.എസ് മൈക്കിള്‍ -ഇടുക്കി, പബ്ലിക് റിലേഷന്‍സ് വിഭാഗം കണ്‍വീനറായി ജോയെല്‍ നെല്ലിക്കുന്നേല്‍ എന്നിവരെ യോഗം ചുമതലപ്പെടുത്തി.28 ന് പാലാ കാര്‍ഷിക ജില്ലയില്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തും.

Related Articles

Back to top button
error: Content is protected !!