ChuttuvattomThodupuzha

ഷവർമ നിർമിച്ചു നൽകുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന

തൊടുപുഴ: ജില്ലയിൽ ഷവർമ നിർമിച്ചു നൽകുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. വൃത്തി ഹീനമായ അന്തരീക്ഷത്തിൽ ഷവർമ നിർമിക്കുകയും പഴകിയ മാംസം ഉപയോഗിക്കുന്നുവെന്ന പരാതി ശക്തമായതിനെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസം ജില്ലയിൽ ഷവർമ നിർമിക്കുന്ന 26 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്‌പെഷൽ സ്‌ക്വാഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയെ തുടർന്ന് ജില്ലയിലെ ഒൻപത് സ്ഥാപനങ്ങളോട് ഷവർമ നിർമാണം നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകി.

തൊടുപുഴ ഭാരത് ഹോട്ടൽ, കെ.ആർ.ബേക്കറി ആന്റ് റെസ്‌റ്റോറന്റ്, ഹോട്ടൽ അന്ന, ബ്രദേഴ്‌സ് ബേക്കേഴ്‌സ്, മഷ്‌റൂം കഫേ, ബാർബിക്യു റെസ്‌റ്റോറന്റ് കരിമണ്ണൂർ, ബിഎൻഡബ്ല്യു സ്‌പോട്ട് കഫേ കുട്ടിക്കാനം, കൊച്ചിൻ കോയിഡേ കഫേ കട്ടപ്പന, ചില്ലി ഫ്‌ളേക്കസ് കട്ടപ്പന എന്നി സ്ഥാപനങ്ങളിലെ ഷവർമ നിർമാണമാണ് നിർത്തി വെയ്പിച്ചത്. പത്ത് സ്ഥാപനങ്ങൾക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് നൽകി. നിലവാരമില്ലാത്ത എട്ട് സ്ഥാപനങ്ങൾക്ക് ഇത് മെച്ചെപ്പെടുത്താനുള്ള നോട്ടീസും നൽകി. ഗുണനിലവാരമില്ലാത്ത രീതിയിൽ പ്രവർത്തിച്ച മറ്റ് രണ്ടു സ്ഥാപനങ്ങളും അടപ്പിച്ചു.ഷവർമ നിർമ്മാണം, വിതരണം എന്നിവ സംബന്ധിച്ച ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് നടപടികൾ സ്വീകരിച്ചതെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!