ChuttuvattomThodupuzha
ജെസിഐ തൊടുപുഴ ഗ്രാന്‍ഡ് : വനിതാ ദിനത്തോടനുബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/IMG-20240308-WA0034.jpg?resize=780%2C470&ssl=1?v=1709951746)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ലോക വനിതാദിനത്തോടനുബന്ധിച്ച് ജെസിഐ തൊടുപുഴ ഗ്രാന്‍ഡ് വനിതകള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജെസിഐ തൊടുപുഴ ഗ്രാന്‍ഡ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അധ്യക്ഷനായ യോഗത്തില്‍ ലേഡി ചെയര്‍പേഴ്സണ്‍ ബിന്ദു അജികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജെസിഐയുടെ സോഫ്റ്റ് സ്കില്‍ ട്രെയിനര്‍ ഒബിയ ജോളി ട്രെയിനിംഗ് ക്ലാസ് നയിച്ചു. ജെസിഐ തൊടുപുഴ ഗ്രാന്‍ഡ് അംഗങ്ങളായ ദിവ്യ പ്രശാന്ത്, ബിജി രാജേഷ്, ജെസിഐ തൊടുപുഴ ഗ്രാന്‍ഡ് സെക്രട്ടറി ജീസ് ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന അന്‍പതോളം വനിതകള്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)