Local LiveMoolammattam

കേരള കോണ്‍ഗ്രസ് (എം) അറക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

മൂലമറ്റം : കേരള കോണ്‍ഗ്രസ് (എം) അറക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിനെ വിജയിപ്പിക്കാന്‍ രാപ്പകലില്ലാതെ രംഗത്തിറങ്ങി വിജയം ഉറപ്പാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടോമി നാട്ടുനിലം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ മുഖ്യ പ്രഭാഷണം നടത്തി. പുതിയതായി യൂത്ത് ഫ്രെണ്ടിലേക്ക് കടന്നുവന്നവരെ മെമ്പര്‍ഷിപ്പുകള്‍ നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍ സ്വീകരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, യൂത്ത് ഫ്രെണ്ട് ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ, മണ്ഡലം സെക്രട്ടറി സിബി മാളിയേക്കല്‍ , സാജു കുന്നേമുറി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!