ChuttuvattomThodupuzha

ജില്ലാ സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സംഘടിപ്പിച്ച് കേരള ഗസറ്റ് ഓഫീസേഴ്സ് അസോസിയേഷന്‍

തൊടുപുഴ : രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ കേരള ഗസറ്റ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജീവനക്കാരോട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സമ്മേളനം കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സി.കെ ജയശ്രീ അധ്യക്ഷത വഹിച്ചു.എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ്, കെജിഒഎ സംസ്ഥാന സെക്രട്ടറി എം.എന്‍ ശരത് ചന്ദ്രലാല്‍ , സംസ്ഥാന സെക്രട്ടറിയേറ്റംഗം വി. ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എം ഫിറോസ്, പി.കെ സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. റോബിന്‍സണ്‍ പി. ജോസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും എ.പി മനോജ് വരവുചെലവ് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി സി.കെ ജയശ്രീ (പ്രസിഡന്റ്), സൈനി മോള്‍ ജോസഫ്, ഷെല്ലി ജെയിംസ് (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ സമദ് പി,എസ് (സെക്രട്ടറി), ബിജു സെബാസ്റ്റ്യന്‍, വിശാഖ് പി,എസ് (ജോയിന്റ് സെക്രട്ടറിമാര്‍), എ,പി മനോജ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. എന്‍.കെ സന്തോഷ്, മിനി സി. ആര്‍,സുമേഷ് പി.എന്‍, ടി.കെ ബെന്നി, എം.ബി രാജന്‍, മനേഷ് പി.ആര്‍ എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍. സി.ആര്‍ മിനി കണ്‍വീനറും ശശിലേഖ രാഘവന്‍, പി.വി പ്രഭ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായുള്ള ജില്ലാ വനിതാ കമ്മറ്റിക്കും സമ്മേളനം രൂപം നല്‍കി.

Related Articles

Back to top button
error: Content is protected !!